33 ദിവസത്തെ മരിയൻ സമർപ്പണം
മറിയത്തിന്റെ വിമല ഹൃദയത്തിലേക്കുള്ള ഒരു യാത്ര
വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ 33 ദിവസത്തെ മരിയൻ സമർപ്പണം, 33 ദിവസത്തെ വായനകളിലൂടെയും പ്രാർത്ഥനകളിലൂടെയും ഒരുങ്ങി ഒരു മരിയൻ തിരുനാൾ ദിവസം മറിയം വഴി ഈശോയ്ക്ക് നിങ്ങളെത്തന്നെ പൂർണ്ണമായി സമർപ്പിക്കാൻ സഹായിക്കുന്നു.
പരിശുദ്ധ മറിയത്തിലൂടെ ഈശോയിലേക്ക്
മരിയൻ സമർപ്പണം വഴി നമ്മൾ പരിശുദ്ധ കന്യക മറിയം വഴി നമ്മളെ തന്നെ പൂർണ്ണമായും ഈശോയ്ക്ക് സമർപ്പിക്കുകയാണ്. ഈശോ ഭൂമിയിൽ മനുഷ്യനായി അവതരിച്ചത് പരിശുദ്ധ കന്യക മറിയം വഴി ആണല്ലോ. അതിനാൽ ഈശോയിലേക്ക് ഉള്ള ഏറ്റവും എളുപ്പവും സുരക്ഷിതവും ആയിട്ടുള്ള വഴി മാതാവിലൂടെ ആണ്.
33 ദിവസത്തെ മരിയൻ സമർപ്പണം രണ്ടു ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യത്തേത് 12 ദിവസത്തെ തയ്യാറാകൽ ആണ്. ഈ ഘട്ടത്തിൽ നമ്മൾ ലോകാരൂപിയിൽ നിന്ന് സ്വതന്ത്രമാകാൻ ശ്രമിക്കുന്നു. പിന്നീട് വരുന്ന മൂന്ന് ആഴ്ചകളിൽ ഒന്നാമത്തേത് നമ്മളെ തന്നെ അറിയുന്നതിനും, രണ്ടാമത്തേത് പരിശുദ്ധ അമ്മയെ അറിയുന്നതിനും, മൂന്നാമത്തേത് ഈശോയെ അറിയുന്നതിനും ആണ് ഉപയോഗിക്കുന്നത്.
ലോകാരൂപിയെ ദൂരീകരിക്കുകയാണ് ഈ സമർപ്പണത്തിന്റെ ലക്ഷ്യം. അത് ഈശോയുടെ അരൂപിക്ക് കടകവിരുദ്ധം ആണല്ലോ.
ലോഡ് ചെയ്യുന്നു...