ഈശോയുടെ തിരുനാമത്തിന്റെ ലുത്തിനിയ
33 ദിവസത്തെ മരിയൻ സമർപ്പണത്തിൽ 27 മുതൽ 33 വരെയുള്ള ദിവസങ്ങളിൽ ചൊല്ലുന്നു.
കർത്താവേ, അനുഗ്രഹിക്കണമേ,
കർത്താവേ അനുഗ്രഹിക്കണമേ.
മിശിഹായെ അനുഗ്രഹിക്കണമേ,
മിശിഹായെ അനുഗ്രഹിക്കണമേ.
കർത്താവേ അനുഗ്രഹിക്കണമേ,
കർത്താവേ അനുഗ്രഹിക്കണമേ.
മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ,
മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ.
(ഓരോന്നിനും: കർത്താവേ ഞങ്ങളെ രക്ഷിക്കണമേ)
സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ,
ഭൂലോകരക്ഷകനായ ദൈവമേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏകദൈവമായ പരിശുദ്ധത്രിത്വമേ,
ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ഈശോയേ,
നിത്യപിതാവിന്റെ പ്രഭയായ ഈശോയേ,
മഹത്ത്വത്തിന്റെ രാജാവായ ഈശോയേ,
നീതിസൂര്യനായിരിക്കുന്ന ഈശോയേ,
പരിശുദ്ധകന്യകാമറിയത്തിന്റെ തിരുക്കുമാരനായ ഈശോയേ,
സ്നേഹത്തിന് ഏറ്റവും യോഗ്യനായ ഈശോയെ,
അത്ഭുതത്തിന് വിഷയമായ ഈശോയെ,
സർവ്വശക്തനായ ഈശോയെ,
വരാനിരിക്കുന്ന ലോകത്തിന്റെ പിതാവായ ഈശോയെ,
ശ്രേഷ്ഠമായ ഉപദേശത്തിന്റെ ദൂതനായ ഈശോയെ,
ഏറ്റവും ശക്തനായ ഈശോയെ,
ഏറ്റവും ക്ഷമയുള്ളവനായ ഈശോയെ,
ഏറ്റവും അനുസരണമുള്ള ഈശോയെ,
ഹൃദയശാന്തതയും എളിമയുമുള്ള ഈശോയെ,
ബ്രഹ്മചര്യത്തെ സ്നേഹിക്കുന്ന ഈശോയെ,
ഞങ്ങളുടെ സ്നേഹനിധിയായ ഈശോയെ,
സമാധാനത്തിന്റെ ദൈവമായ ഈശോയെ,
ആയുസ്സിന് കാരണമായ ഈശോയെ,
സകല പുണ്യങ്ങൾക്കും മാതൃകയായ ഈശോയെ,
ആത്മാക്കളെ അധികമായ സ്നേഹിക്കുന്ന ഈശോയെ,
ഞങ്ങളുടെ സങ്കേതമായ ഈശോയെ,
ദരിദ്രരുടെ പിതാവായ ഈശോയെ,
വിശ്വാസികളുടെ നിക്ഷേപമായ ഈശോയെ,
നല്ല ഇടയനായ ഈശോയെ,
സത്യപ്രകാശമായ ഈശോയെ,
നിത്യജ്ഞാനമായ ഈശോയെ,
നിത്യനന്മകളുടെ നികേതനമായ ഈശോയെ,
ഞങ്ങളുടെ ജീവനും വഴിയും സത്യവുമായ ഈശോയെ,
മാലാഖമാരുടെ സന്തോഷമായ ഈശോയെ,
പൂർവ്വപിതാക്കന്മാരുടെ രാജാവായ ഈശോയെ,
ശ്ലീഹന്മാരുടെ ഗുരുവായ ഈശോയെ,
സുവിശേഷകർക്ക് ആചാര്യനായ ഈശോയെ,
വേദസാക്ഷികൾക്ക് ശക്തിപകർന്ന ഈശോയെ,
വന്ദകന്മാരുടെ പ്രകാശമായ ഈശോയെ,
ബ്രഹ്മചാരികളുടെ പരിശുദ്ധിയായ ഈശോയെ,
സകല പുണ്യവാന്മാരുടെയും കിരീടമായ ഈശോയെ,
ദയപരനായ കർത്താവേ! ഞങ്ങളുടെ പാപങ്ങൾ നീ പൊറുക്കണമേ.
ദയപരനായ കർത്താവേ! ഞങ്ങളുടെ പ്രാർത്ഥന നീ കേൾക്കണമേ.
(ഓരോന്നിനും: കർത്താവേ ഞങ്ങളെ രക്ഷിക്കണമേ)
സകലപാപങ്ങളിൽ നിന്ന്,
അങ്ങേ കോപത്തിൽ നിന്ന്,
പിശാചിന്റെ സകല തന്ത്രങ്ങളിൽ നിന്ന്,
മോഹാഗ്നിയിൽ നിന്ന്,
എന്നന്നേക്കുമുള്ള മരണത്തിൽ നിന്ന്,
ഞങ്ങൾക്ക് അങ്ങുതരുന്ന നല്ല പ്രേരണകളോടുള്ള ഞങ്ങളുടെ ഉദാസീനതയിൽ നിന്ന്,
അങ്ങേ മനുഷ്യാവതാരത്തിന്റെ പരമരഹസ്യത്തെക്കുറിച്ച്,
അങ്ങേ പിറവിയെക്കുറിച്ച്,
അങ്ങേ ബാല്യപ്രായത്തെക്കുറിച്ച്,
അങ്ങേ ഛേദനാചാരത്തെക്കുറിച്ച്,
അങ്ങേ കഠിനാദ്ധ്വാനത്തെക്കുറിച്ച്,
അങ്ങേ കഷ്ടപ്പാടുകളെയും ദുരിതങ്ങളെയും കുറിച്ച്,
അങ്ങേ ദുഃഖങ്ങളെയും രക്തവിയർപ്പിനെയും കുറിച്ച്,
അങ്ങേ കുരിശിനെയും അങ്ങ് അനുഭവിച്ച പരിത്യക്തതയെയും കുറിച്ച്,
അങ്ങേ തിരുമരണത്തെയും സംസ്കാരത്തെയും കുറിച്ച്,
മഹിമ പ്രതാപത്തോടെയുള്ള അങ്ങേ ഉയിർപ്പിനെക്കുറിച്ച്,
അത്ഭുതകരമായ അങ്ങേ സ്വർഗ്ഗാരോഹണത്തെക്കുറിച്ച്,
പരി. കുർബ്ബാന സ്ഥാപിച്ചതിനെക്കുറിച്ച്,
അങ്ങേ ആനന്ദത്തെക്കുറിച്ച്,
അങ്ങ് മഹിമപ്രതാപത്തോടുകൂടി എഴുന്നെള്ളി വരുവാനിരിക്കുന്ന വിധി ദിവസത്തിൽ,
ഭൂലോകപാപങ്ങളെ നീക്കുന്ന ദിവ്യചെമ്മരിയാട്ടിൻ കുട്ടിയായിരിക്കുന്ന ഈശോയെ,
– കർത്താവേ ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ.
ഭൂലോകപാപങ്ങളെ നീക്കുന്ന ദിവ്യചെമ്മരിയാട്ടിൻ കുട്ടിയായിരിക്കുന്ന ഈശോയെ,
– കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
ഭൂലോകപാപങ്ങളെ നീക്കുന്ന ദിവ്യചെമ്മരിയാട്ടിൻ കുട്ടിയായിരിക്കുന്ന ഈശോയെ,
– കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ.
പ്രാർത്ഥിക്കാം
ഓ! കർത്താവായ യേശുവേ, ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും, അന്വേഷിപ്പിൻ കണ്ടെത്തും, മുട്ടുവിൻ നിങ്ങൾക്ക് തുറന്നുകിട്ടും എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ. കർത്താവേ ഞങ്ങൾക്ക് അങ്ങയുടെ ദിവ്യസ്നേഹം നൽകണമേ. ഞങ്ങളുടെ പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്നേഹിക്കുന്നതിനും ഞങ്ങളുടെ എല്ലാപ്രവൃത്തികളും വ്യാപാരങ്ങളും കൊണ്ട് അങ്ങയെ അവിരാമം മഹത്ത്വപ്പെടുത്തുന്നതിനും ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങേ തിരുനാമത്തോട് നിരന്തരമായ ഭയഭക്തി ഞങ്ങൾക്ക് നൽകണമേ. അവിടുത്തെ സ്നേഹം അങ്ങു ശാശ്വതമായി സ്ഥാപിച്ചിട്ടുള്ള ഹൃദയങ്ങളെ ഭരിക്കുവാൻ ഒരിക്കലും വിമുഖത കാണിക്കാതെ നിത്യം ജീവിക്കുകയും വാഴുകയും ചെയ്യുന്ന യേശുവേ ആമ്മേൻ.
മറ്റു പ്രാർത്ഥനകൾ
- പാവനാത്മാവേ വരൂ
- സമുദ്രതാരമേ സ്വസ്തി
- മറിയത്തിന്റെ സ്തോത്രഗീതം
- പരിശുദ്ധാത്മാവിന്റെ ലുത്തിനിയ
- ദൈവമാതാവിന്റെ ലുത്തിനിയ
- വി. ലൂയിസ് ഡി മോൺഫോർട്ടിന്റെ പരിശുദ്ധമറിയത്തോടുള്ള പ്രാർത്ഥന
- വി. ലൂയീസ് ഡി മോൺഫോർട്ടിന്റെ ഈശോയോടുള്ള പ്രാർത്ഥന
- മറിയത്തിൽ ജീവിക്കുന്ന യേശുവേ
- മരിയസമർപ്പണപ്രകരണം: ഈശോയ്ക്ക് മറിയത്തിന്റെ കരങ്ങൾവഴിയുള്ള സമർപ്പണം