പാവനാത്മാവേ വരൂ
33 ദിവസത്തെ മരിയൻ സമർപ്പണത്തിൽ 1 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ ചൊല്ലുന്നു.
പാവനാത്മാവേ, വരിക വേഗം
ദാസരിലെന്നും വസിച്ചിടേണം
നിന്നാലെ നിർമ്മിതമായ ഹൃത്തിൽ
ദിവ്യപ്രസാദം നിറച്ചിടേണം.
ആശ്വാസദായകാ പാവനാത്മാ
ദൈവികദാനവും സ്നേഹവും നീ
ജീവൻ തരുന്നോരരുവിയും നീ
അഗ്നി നീ ആത്മാവിൻലേപനവും
സപ്തവരങ്ങളുമേകുവോനേ
നിത്യപിതാവിൻ നീ പാണിയല്ലോ
താതന്റെ വാഗ്ദാനം ദിവ്യനാം നീ
മന്നിൻ പ്രസംഗവരപ്രദനും
ഇന്ദ്രിയങ്ങളിൽ പ്രകാശമേകൂ
മാനസേ സ്നേഹവും ചിന്തിടേണം
നിൻദിവ്യശക്തിയാൽ മാനവർതൻ
ഗാത്രത്തിൻ ദൗർബല്യം നീക്കിടേണം.
ശത്രുവെ ദൂരെയകറ്റിയങ്ങേ
ദാസരിൽ ശാന്തിയരുളിടേണം
ഞങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നല്കി
തിന്മകളാകെയകറ്റേണമേ.
താതനെയും ദിവ്യപുത്രനെയും
പാവനാരൂപിയാമങ്ങയേയും
നിന്നാലെ ഞങ്ങളറിഞ്ഞുനേരിൽ
വിശ്വസിച്ചിടാമനവരതം
ദൈവപിതാവിനും മൃത്യുവിൽ നിന്നുത്ഥാനം ചെയ്ത തിരുസുതനും
സംശുദ്ധ റൂഹായ്ക്കുമൊന്നുപോലെ
സ്തോത്രം സ്തുതിയും സദാപി
ആമ്മേൻ
മറ്റു പ്രാർത്ഥനകൾ
- സമുദ്രതാരമേ സ്വസ്തി
- മറിയത്തിന്റെ സ്തോത്രഗീതം
- പരിശുദ്ധാത്മാവിന്റെ ലുത്തിനിയ
- ദൈവമാതാവിന്റെ ലുത്തിനിയ
- വി. ലൂയിസ് ഡി മോൺഫോർട്ടിന്റെ പരിശുദ്ധമറിയത്തോടുള്ള പ്രാർത്ഥന
- ഈശോയുടെ തിരുനാമത്തിന്റെ ലുത്തിനിയ
- വി. ലൂയീസ് ഡി മോൺഫോർട്ടിന്റെ ഈശോയോടുള്ള പ്രാർത്ഥന
- മറിയത്തിൽ ജീവിക്കുന്ന യേശുവേ
- മരിയസമർപ്പണപ്രകരണം: ഈശോയ്ക്ക് മറിയത്തിന്റെ കരങ്ങൾവഴിയുള്ള സമർപ്പണം